കളിക്കിടെ നാല് വയസുകാരൻ മൂക്കിൽ ബാറ്ററിയിട്ടു, ശ്വാസനാളത്തിൽ കുടുങ്ങി: വിദഗ്ധമായി പുറത്തെടുത്തു
മലപ്പുറം: കളിക്കുന്നതിനിടെ ശ്വസനനാളത്തിൽ കുടുങ്ങിയ സ്റ്റീൽ ബാറ്ററി എൻഡോസ്കോപ്പി വഴി വിദഗ്ധമായി പുറത്തെടുത്തു. ചെറുകര സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുള്ള മകന്റെ ശ്വാസനാളത്തിലാണ് ചൈനാ നിർമ്മിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി കുടുങ്ങിയത്.
പെരിന്തൽമണ്ണ അസന്റ് ഇ എൻ ടി ആശുപത്രിയിലെ ഇ എൻ ടി സർജൻ ഡോ. അപർണാ രാജൻ, ഡോ. കെ ബി ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ കൂടാതെ എൻഡോസ്കോപ്പി വഴി ബാറ്ററി പുറത്തെടുത്തത്. വീട്ടിലെ കിടപ്പുമുറിയിൽ കളിപ്പാട്ടവുമായി കളിച്ചു കൊണ്ടിരിക്കയായിരുന്ന കുട്ടി കളിക്കിടെ കളിപ്പാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിലിടുകയായിരുന്നു.