അർദ്ധരാത്രി വാഹനപരിശോധനക്ക് ഇറങ്ങിയ കാസർകോട് ഐ പി അജിത്കുമാറിന്റെ മുന്നിൽ കുടുങ്ങിയത് ബസ് ഡ്രൈവർ . ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 20375 പാകറ്റ് പാൻമസാലകൾ പിടികൂടി;
കാസർകോട്: ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന വന്‍ പാന്‍മസാല ശേഖരം പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗഫൂർ (38) ആണ് അറസ്റ്റിലായത്. 20375 പാകറ്റ് പാൻ മസാലകളാണ് പിടികൂടിയത്.
നിരോധിത പുകയില ഉല്പന്നങ്ങള് കൊണ്ടുപോകുന്നതായി കാസർകോട് ഇൻസ്പെക്ടർ പി അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെ കാസർകോട് ടൗൺ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കുന്താപുരത്ത് നിന്ന് കോട്ടയത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസ് തടഞ്ഞുനിർത്തുകയും പാൻമസാലകൾ കണ്ടെടുക്കുകയും ചെയ്തത്. പാന്‍മസാല പാകറ്റുകള്‍ ചാക്കുകളിലായാണ് കണ്ടെത്തിയത്.
മംഗ്ളൂറിൽ നിന്നാണ് ഇവ കയറ്റിയതെന്നാണ് സംശയിക്കുന്നത്. എസ് ഐ ചന്ദ്രൻ, എഎസ്ഐ അരവിന്ദൻ, രമേശൻ, ജയിംസ്, അഭിലാഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പാൻമസാലകൾ പിടികൂടിയത്.