റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് പണംതട്ടി
കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പണം വാങ്ങി കബളിപ്പിച്ചുവെന്നാരോപിച്ച് കണ്ണൂർ ടൗൺ പൊലീസിൽ അഞ്ച് പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഇരിട്ടിയിലെ ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധ ക്ളാർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു ബിൻഷ തട്ടിപ്പ് നടത്തിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപവരെ നഷ്ടപ്പെട്ടുവെന്ന് പരാതിക്കാർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ബിൻഷ പിടിയിലാവുകയായിരുന്നു.
ബിൻഷയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും നിരവധി പേർ തട്ടിപ്പിനിരയായതായി പൊലീസിന് വ്യക്തമായി. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായെന്നും പൊലീസ് പറഞ്ഞു.