എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്ക്കൊപ്പമൊത്തിയാണ് ദ്രൗപദി മുര്‍മു നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്. ജൂലൈ 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജേകഷിയുടെ നേതൃത്വത്തിലാണ് ദ്രൗപതി മുര്‍മുവിന്റെ നാമനിര്‍ദേശ പത്രിക തയാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാമനിര്‍ദേശം ചെയ്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പിന്തുണച്ചു.
വ്യാഴാഴ്ചയാണ് ദ്രൗപദി മുര്‍മു ഭുവനേശ്വറില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ജെ.പി.നഡ്സ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എല്ലാവര്ക്കും നന്ദി അറിയിക്കുന്നു നിങ്ങളുടെ സഹകരണം വീണ്ടും പ്രതിക്ഷിക്കുന്നുവെന്നും ദ്രൗപദി മുര്‍മു മാധ്യമങ്ങളോട് പറഞ്ഞു.