ഉദുമ സ്കൂളിൽ വിവിധ ക്ലബ്ബ്കൾക്കും വായന പക്ഷാചരണത്തിനും തുടക്കമായി
ഉദുമ : ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനത്തിനും വായനപക്ഷാചരണത്തിനും തുടക്കം കുറിച്ചു. നാടകകലാകാരനും അധ്യാപകനുമായ രവീന്ദ്രൻ തിടിൽ ഉദ്ഘാടനം ചെയ്തു . പ്രഥമാധ്യാപകൻ ടി. വി.മധുസൂദനൻ അധ്യക്ഷനായി. അധ്യാപകരായ ബി. റീനാമോൾ, കെ. കെ. കുഞ്ഞിരാമൻ, പി. തങ്കമണി, സിനിമോൾ എന്നിവർ സംസാരിച്ചു. വിരമിച്ച സുജാത സ്കൂളിലേക്ക് സംഭാവന നൽകിയ പഠനസാമഗ്രികൾ ഈ ചടങ്ങിൽ കൈമാറി . പൂതപ്പാട്ടിനെ ആസ്പദമാക്കി കുട്ടികളുടെ നൃത്താവിഷ്ക്കാരവും ഉണ്ടായി.