കാസർകോട് : നാളെ ഉച്ചക്ക് പ്രസ് ക്ലബ്ബിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്ക്കരിച്ചേക്കും. ബി ജെ പി യും കേന്ദ്രസർക്കാരും മാധ്യമങ്ങളോട് പുലർത്തുന്ന ഫാസിസ്റ്റു ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
മംഗളൂരുവിൽ വെടിവെപ്പ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ കാസർകോട്ടെ മാധ്യമപ്രവർത്തകരെ അവഹേളിച്ചു ആദ്യം രംഗത്ത് വന്നത് സുരേന്ദ്രനായിരുന്നു.സുരേന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ വ്യാജ മാധ്യമപ്രവർത്തകരാണ് നാളെ മാന്യ ദേഹത്തിന്റെ വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യേണ്ടത്.
ബഹിഷ്കരണം സംബന്ധിച്ചു പ്രസ് ക്ലബ് ഉടൻ തീരുമാനിക്കുമെന്നാണ് സൂചന . പ്രസ് ക്ലബ് ഇതിനു തയ്യാറല്ലെങ്കിൽ ക്ലബ് പരിസരത്തു പ്രതിഷേധം ഉയർത്താൻ മാധ്യമപ്രവർത്തർ രംഗത്തുണ്ടാകും .