17കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസർകോട് സ്വദേശിക്കെതിരെ കേസ് പോലീസ് കേസെടുത്തു
കാസർകോട്: കർണാടക സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ട് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ കാസർകോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശബീറി (25) നെതിരെയാണ് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പുകൾ ചേർത്ത് കാസർകോട് ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മൈസുറു ജില്ലയിലെ ഒരു സൂപർമാർകറ്റിൽ ജോലി ചെയ്യുന്ന ശബീർ ഇവിടെ നിന്ന് പരിചയപ്പെട്ട 17കാരിയുമായി പ്രണയത്തിലാവുകയും പ്രലോഭിപ്പിച്ച് ഇക്കഴിഞ്ഞ 18നും 20നും ഇടയിൽ കോഴിക്കോട്ട് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് കേസ്.
കോഴിക്കോട്ട് നിന്ന് തിരിച്ചുവരുന്നതിനിടെ ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ചിലർ പൊലീസിനെ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് വിവരം. ശബീറിനായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.