വിവാഹച്ചടങ്ങിനായി സ്വന്തം തോക്ക് നൽകി; വരന്റെ വെടിയേറ്റ് ജവാൻ മരിച്ചു
ലക്നൗ: വിവാഹാഘോഷത്തിനിടെ വരന്റെ വെടിയേറ്റ് ജവാൻ മരിച്ചു. ഉത്തർപ്രദേശിലെ സോൻഭദ്രാ ജില്ലയിൽ ബ്രഹ്മനഗറിലാണ് സംഭവം. ബാബു ലാൽ യാദവ് എന്ന ജവാനാണ് കൊല്ലപ്പെട്ടത്.
വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിനിടെ വരൻ മുകളിലേയ്ക്ക് വെടിവയ്ച്ചിരുന്നു. ഇതിനിടെ വേദിയുടെ താഴെ നിന്നിരുന്ന ബാബുവിന്റെ ശരീരത്തിലേയ്ക്ക് അപ്രതീക്ഷിതമായി വെടിയേൽക്കുകയായിരുന്നു. ബാബുവിന്റെ തോക്കിൽ നിന്നാണ് വരൻ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://twitter.com/i/status/1539850001165058049
സംഭവത്തെത്തുടർന്ന് ബാബുവിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ വരൻ അറസ്റ്റിലായി. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു. ലൈസൻസുള്ള തോക്ക് ആണെങ്കിൽ കൂടി പൊതുസ്ഥലങ്ങളിലും, ആരാധനാലയങ്ങളിലും, കല്യാണങ്ങളിലും മറ്റും തോക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് കുറ്റകരമാണ്.