മംഗൽപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്നെ മാറ്റാൻ നീക്കം; ലീഗിൽ വിഭാഗീയത പുകയുന്നു
മംഗൽപാടി: മുസ്ലിംലീഗ് ഭരിക്കുന്ന കാസർകോട് ജില്ലയിലെ മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ്നെ മാറ്റാനമ്മനാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്ത്.മണ്ഡലം പ്രസിഡന്റ് ഉൾപ്പടെയുള്ള ലീഗ് നേതാകളാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് സൂചന. നിലവിലുള്ള പ്രസിഡന്റ്നെ മാറ്റി നിർത്തി പകരം 13നാം വാർഡ് അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക് കൊണ്ടുവരാനുള്ള നീകമാണ് നടക്കുന്നതെന്നും എന്ത് വിലകൊടുത്തും ഈ നീക്കം തടയുമെന്നും മറുവിഭാഗം നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്.
വിഷയം ചർച്ച ചെയ്യാൻ നാളെ വർക്കിങ് യോഗം ലീഗ് ചേരുകയാണ്.നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമായില്ലെങ്കിൽ വിഷയം ജില്ലാ കമിറ്റി തീരുമാനത്തിന് വിടും.
മംഗൽപാടിയിലെ മാലിന്യപ്രശ്നങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.ഈ വിഷയത്തിലും ലീഗ് നേതാക്കൾകിടയിൽ വിഭാഗീയത രൂക്ഷമായിരുന്നു.