ആറ് മണിക്കൂറിനുള്ളിൽ 249 ട്രാഫിക് നിയമലംഘനങ്ങൾ, പിഴയായി കിട്ടിയത് രണ്ട് ലക്ഷം രൂപ; അപൂർവ നേട്ടവുമായി ഉദ്യോഗസ്ഥൻ
ബംഗളൂരു: കാമാക്ഷിപാളയ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഒരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ആറ് മണിക്കൂറിനുള്ളിൽ 249 ട്രാഫിക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പിഴയായി ലഭിച്ചതാകട്ടെ 2.04 ലക്ഷം രൂപയും.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് അഞ്ചുവരെ ജ്ഞാനഭാരതി ജംഗ്ഷനിൽ സബ് ഇൻസ്പെക്ടർ എം ശിവണ്ണയാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. ഉദ്യോഗസ്ഥന്റെ അപൂർവ നേട്ടത്തെ കുറിച്ച് കാമാക്ഷിപാളയ ട്രാഫിക് പൊലീസ് ചിത്രം സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നഗരത്തിലുടനീളം നടത്തിയ 36 പാർക്കിംഗ് ലംഘനങ്ങൾക്ക് എസ് യു വി ഉടമ 36,000 രൂപയാണ് പിഴയായി നൽകിയത്. കാമാക്ഷിപാളയ ട്രാഫിക് പൊലീസ് സ്റ്റേഷൻ ഒരു ദിവസം പിരിച്ചെടുത്ത ഏറ്റവും ഉയർന്ന തുകയാണിതെന്ന് ശിവണ്ണ പറഞ്ഞു.