പെൺകുട്ടികളെ കണ്ടാൽ സുനീഷ് ഉടുതുണി ഉരിയും, പിന്നെ ബൈക്കിൽ പറക്കും, ഒടുവിൽ പിടിവീണത് അപ്രതീക്ഷിതമായി
മുണ്ടക്കയം . പന്ത്രണ്ടുകാരിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിൽ. പെരുവന്താനം കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രൻ (34) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വേലനിലം ജംഗ്ഷന് സമീപം തൊമ്മൻ റോഡിലാണ് സംഭവം.
സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ ഇയാൾ സമീപത്തെ ടവർ സന്ദർശിച്ച് മടങ്ങുന്നതിനിടെ ഇതുവഴി വരികയായിരുന്ന പെൺകുട്ടിയെ കണ്ടതോടെ ബൈക്കിൽ നിന്നിറങ്ങി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പിതൃസഹോദരൻ ഓടിയെത്തിയതോടെ ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് വാഹന നമ്പർ സഹിതം മുണ്ടക്കയം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.