പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി
മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് (43) ആണ് ഒമാനിലെ ഖസബിൽ മരണപ്പെട്ടത്. ഗൾഫാർ ജീവനക്കാരനായ ഇദ്ദേഹം ജോലി ആവശ്യാർഥം ഖസബിൽ പോയതായിരുന്നു. പിതാവ് – മാത്യു. മാതാവ് – കുഞ്ഞമ്മ. ഭാര്യ – വീണ സോജൻ പോൾജി.