ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, മലയാളിയെ തേടിയെത്തിയത് എട്ടുകോടിയുടെ ഭാഗ്യം
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 10 ലക്ഷം ഡോളറിന്റെ ( 7.8 കോടി രൂപ) ഭാഗ്യസമ്മാനം. ഒമാനിലെ മസ്കറ്റിൽ താമസിക്കുന്ന ജോൺ വർഗീസിനാണ് കോടികളുടെ സമ്മാനം ലഭിച്ചത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ് ഡിയിൽ ഇന്ന് നടന്ന മില്ലേനിയം മില്യണയർ 392ാമത് സീരീസ് നറുക്കെടുപ്പിലാണ് സമ്മാനനേട്ടം. മേയ് 29ന് വാങ്ങിയ 0982 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറു വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്തു വരികയായിരുന്ന ജോണ്‍, മസ്കറ്റില്‍ ഒരു കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയിലെ ജനറല്‍ മാനേജരാണ് റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനായി സമ്മാനത്തുകയില്‍ നല്ലൊരു ശതമാനം മാറ്റി വയ്ക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ബാക്കിയുള്ളതില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും ജോൺ വർഗീസ് പറയുന്നു
ഇന്നു നടന്ന മറ്റു നറുക്കെടുപ്പുകളിൽ ബംഗളൂരു സ്വദേശി തിമ്മയ്യ നഞ്ചപ്പ(40)ക്ക് ആഡംബര കാറും ഷെയ്ഖ്ആബിദ് ഹുസൈൻ അൻസാരി, ആമീൽ ഫോൻസെക എന്നിവർക്ക് ആഡംബര മോട്ടോർ ബൈക്കുകളും സമ്മാനം ലഭിച്ചു.