കഞ്ചാവ് കേസിൽ പ്രതികൾ കുറ്റക്കാരനല്ല കേസ് നീണ്ടുപോയത് ആറു വർഷം കുറ്റാരോപിതരെ
വെറുതെ വിട്ടു
കാസര്‍കോട്:ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.വിദ്യാനഗര്‍ വാടര്‍ അതോറിറ്റി ഓഫീസിനുമുന്നില്‍ വെച്ച് 2016 മാര്ച് 15ന് കാസര്‍കോട് പൊലീസ് 1.250 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലാണ് മുഹമ്മദ് അലി, മുഹമ്മദ് സഫ്വാന്, മുഹമ്മദ് ശാഫി എന്നിവരെ കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) വെറുതെ വിട്ടത്.കുറ്റാരോപിതർക്ക് വേണ്ടി അഡ്വ. ബി കെ ശംസുദ്ദീന്‍ ഹാജരായി.