റോജര്‍ ഫെഡറര്‍ എടിപി റാങ്കിംഗിന് പുറത്തേക്ക് 23 വര്‍ഷത്തെ കരിയറില്‍ ഇതാദ്യം
സൂറിച്ച്: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കരിയറിലാദ്യമായി എടിപി റാങ്കിംഗിന് പുറത്തേക്കുള്ള വഴിയിലാണ്. പരിക്ക് കാരണം ഏറെക്കാലമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഫെഡറര്‍ അടുത്തയാഴ്ച പുതിയ റാങ്കിംഗ് നിലവില്‍ വരുമ്പോള്‍ ആദ്യ നൂറില്‍ നിന്ന് പുറത്താകും.
പീറ്റ് സാംപ്രസിന്റെ അപ്രമാധിത്യം അവസാനിപ്പിച്ച് ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്സ്ലാമുകള് വാരിക്കൂട്ടിയ ഫെഡറര്‍. ഗ്രാന്സ്ലാം എണ്ണത്തില്‍ റാഫേല്‍ നദാല്‍ മറികടന്നെങ്കിലും ടെന്നിസിന്റെ സൗന്ദര്യത്തിനായി ഫെഡററുടെ ബാക്ക്ഹാന്‍ഡിലും പ്ലേയ്സിങ്ങിലും തൃപ്തിയടയുന്ന ആരാധകരാണ് ഏറെയും.