ബംഗളൂരു: പൗരത്വ നിയമത്തിനെതിരായ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെ ന്ന കണ്ടെത്തലുമായി കര്‍ണാടക പോലീസ്. പ്രതിഷേധങ്ങള്‍ ആവർത്തിക്കാതിരിക്കാൻ മലയാളി വിദ്യാര്‍ഥികളെ കർശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു,ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകത്തില്‍ പഠിക്കുന്ന എല്ലാ മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്ന് പോലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കുലറെന്ന് കലക്ടര്‍ സിന്ധു ബി.രൂപേഷ് ന്യായീകരിച്ചു.
പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ പേരില്‍ കര്‍ണാടകയുടെയും കേരളത്തിന്റെയും അതിര്‍ത്തി മേഖലകളില്‍ നക്സലുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മംഗളൂരു കലാപത്തില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്നും കര്‍ണാടക പോലീസിലെ സിഐഡി വിഭാഗം പരിശോധിക്കുന്നു. മുന്‍ നക്സലുകളും നിരീക്ഷണത്തിലാണ്.
എസ്പി രാഹുല്‍ ഷാപ്പൂരിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മംഗളൂരു കലാപവും തുടര്‍ന്നുള്ള പോലീസ് വെടിവയ്പും അന്വേഷിക്കുന്നത്. ഉഡുപ്പി കലക്ടര്‍ ജി.ജഗദീശയുടെ നേതൃത്വത്തിലുള്ള സമാന്തര മജിസ്റ്റീരിയല്‍ അന്വേഷണത്തിനും തുടക്കമായിട്ടുണ്ട്. ഈ മാസം 19 നാണ് മംഗളൂരുവിലെ കലാപത്തിനിടെ രണ്ടു പേര് കൊല്ലപ്പെട്ട പോലീസ് വെടിവയ്പുണ്ടായത്.