കടുത്ത പ്രമേഹം, നടൻ വിജയകാന്തിന്റെ കാൽവിരലുകൾ മുറിച്ചു മാറ്റി
ചെന്നൈ: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചു മാറ്റി. കടുത്ത പ്രമേഹബാധയെ തുടർന്നാണ് വിരലുകൾ നീക്കം ചെയ്തത്. പ്രമേഹം കൂടിയതിനെ തുടർന്ന് ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞിരുന്നു. ഇതാണ് വിരലുകൾ പെട്ടെന്ന് മുറിച്ചുമാറ്റാൻ കാരണം. ശസ്ത്രക്രിയക്ക് ശേഷം വിജയകാന്ത് ആശുപത്രിയിൽ തുടരുകയാണെന്നും, രണ്ടു ദിവസത്തിനകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ പാർട്ടി പത്ര കുറിപ്പിലൂടെ അറിയിച്ചു.രോഗബാധയെ തുടർന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്തിനെ 2021 മേയിൽ പനിയും ശ്വാസതടസവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തമിഴ് സിനിമയിൽ താരതിളക്കത്തിൽ നിൽക്കവെ 2005ലാണ് വിജയകാന്ത് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്. 2006ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡി.എം.ഡി.കെ 8.4 ശതമാനം വോട്ട് കരസ്ഥമാക്കുകയും ചെയ്തിരുന്നു.