പരീക്ഷാ ഫലം വന്ന പെൺകുട്ടികളുടെ വീടുകൾ തിരഞ്ഞ് പിടിച്ച് സംഘമെത്തുന്നു
ഹരിപ്പാട്: കോളേജ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വീടുകൾ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടൻസ് ഒഫ് കേരള ആവശ്യപ്പെട്ടു. ബി. എസ്. സി നേഴ്സിംഗ് പഠിക്കുവാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളെയാണ് പ്രധാനമായും ഇത്തരക്കാർ ചതിയിൽ പെടുത്തുന്നത്. രണ്ട് ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകാമെന്ന് വാഗ്ദാനം നൽകുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് പണവും, ലഹരിവസ്തുക്കളും വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന ഈ സംഘം സജീവമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ചതിയിൽ പെടാതിരിക്കാൻ ജാഗ്രതപാലിക്കണമെന്ന് ചെക്ക് ആവശ്യപ്പെട്ടു. എല്ലാവിധ അംഗീകാരത്തോടും കൂടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടൻമ്മാരുടെ സംഘടനയാണ് ചെക്ക്. കേരളത്തിൽ എല്ലാ ജില്ലകളിലും ചെക്ക് മെമ്പേഴ്സിന്റെ സേവനം ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.