വീട്ടിനകത്ത് ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ കാണാതായി
നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് അനന്തംപള്ളയിൽ വീട്ടിനകത്ത് ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ കാണാതായി. അനന്തംപള്ളയിലെ സൈനബയുടെ മകൻ അയാസിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ 8.15നും 8.30നുമിടയിലാണ് സംഭവം. വീട്ടിലും പരിസരത്തുമുൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ ഉമ്മൂമ്മ ജാസ്മിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.