വധശ്രമക്കേസ്, അച്ഛനും മക്കൾക്കും 10 വർഷം കഠിന തടവും പിഴയും
പാലക്കാട് : അതിർത്തി തർക്കത്തിന്റെ പേരിൽ അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അച്ഛനും മക്കൾക്കും 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി പേരടിയൂർ കുഞ്ഞാലി വീട്ടിൽ ഏനി മക്കളായ മുസ്തഫ, വഹാബ് എന്നിവരെയാണ് ഒറ്റപ്പാലം കോടതി ശിക്ഷിച്ചത്. പട്ടാമ്പി നെച്ചിക്കാട്ടിൽ ഗോപിനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 2016 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അതിർത്തി തർക്കത്തിൽ ഗോപിനാഥൻ എതിർപക്ഷത്തോടൊപ്പം ചേർന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.