നിരവധി കേസുകളില്‍ പ്രതി: കുമ്പള യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു
കുമ്പള: കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഡി എം മുഹമ്മദ് റഫീഖ് എന്ന അപ്പി റഫീഖിനെയാണ് കാസര്‍കോട് ഡിവൈഎസ്പി, പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം കൊലപാതകമടക്കം അഞ്ച് കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.