ഈ നമ്പർ ഒന്ന് കുറിച്ചുവയ്ക്കൂ, ബൈക്കിൽ അഭ്യാസം കാണിക്കുന്നവരെ നിങ്ങൾക്കു തന്നെ നിലയ്ക്കു നിറുത്താം
തിരുവനന്തപുരം: കോവളം- മുക്കോല ബൈപ്പാസിൽ റേസിംഗ് സംഘത്തിന്റെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ച സംഭവത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. സ്ഥിരം ബൈക്ക് റേസിംഗ് നടക്കുന്ന ഇവിടം കേന്ദ്രീകരിച്ച് വാഹന പരിശോധന കർശനമാക്കുമെന്ന് സ്ഥലം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് നെയ്യാറ്റിൻകര ജോ. ആർ.ടി.ഒ സന്തോഷ് കുമാർ പറഞ്ഞു. വിഴിഞ്ഞം പൊലീസുമായി ചേർന്ന് വാഹന പരിശോധന നടത്തും. വാഹനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 8547639020 എന്ന ഔദ്യോഗിക നമ്പറിലേക്ക് പൊതുജനത്തിനു വിവരം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ വിശദ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിഷോർ കുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വിനോദ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിഴിഞ്ഞം പൊലീസും അപകടത്തിൽ അന്വേഷണം ആരംഭിച്ചു.