സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമം
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ ഒന്നരയോടെ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
രണ്ട് പെട്രോൾ ബോംബുകൾ ആണ് എറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് നസീറിന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ സി പി എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.