ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി, നിരോധനം പിൻവലിച്ച മറ്റു രാജ്യങ്ങൾ ഇവയാണ്
റിയാദ്: ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരൻമാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് സൗദി അറേബ്യ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. വിലക്ക് പിൻവലിച്ച് സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
ഇന്ത്യ. ഏത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കാണ് താത്കാലികമായി സൗദിയ യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നത്. നാല് രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴിയോ യാത്ര ചെയ്യുന്നതിനാണ് സൗദി പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.