കഞ്ചാവ് സംഘത്തിന്റെ ആക്രമണം, തൃശൂരിൽ പൊലീസുകാരന് പരിക്ക്
തൃശൂർ: തൃശ്ശൂർ പെരുമ്പിലാവ് പാതാക്കരയിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. കുന്നംകുളം സ്റ്റേഷനിലെ സിപിഒ അഹമ്മദിനാണ് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കഞ്ചാവ് വിൽപ്പന സംഘം പ്രവർത്തിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. എന്നാൽ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു.