മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ ഒമാനില്‍ പിടിയില്‍
മസ്കറ്റ്: ഒമാനില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍. 10 കിലോ ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഏഴ് കിലോഗ്രാം മോര്‍ഫിന്‍, 19 കിലോ ഹാഷിഷ് എന്നിവ കൈവശം സൂക്ഷിച്ച പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.