ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ഹൗസ് ബോട്ടിൽ നിന്ന് കായലില്‍ വീണു; വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ഹൗസ് ബോട്ടിൽ സഞ്ചരിക്കവേ പുന്നമടയിൽ കായലിൽ വീണ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. വർക്കല സ്വദേശി പ്രദീപ് പി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 9.30 ഓടെയാണ് പ്രദീപ് പി നായരെ കാണാതായത്. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെ കാൽവഴുതി പ്രദീപ് കായലിൽ വീഴുകയായിരുന്നു.