നടൻ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു, വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്
ബംഗളൂരു: കന്നട നടൻ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു. ആർ ആർ നഗർ പട്ടണഗെരെയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും വയറ്റിലും ആഴത്തിൽ മുറിവുണ്ടെന്ന് പൊലീസ് അറിയിച്ചു.കേസിൽ വജ്ര സതീശിന്റെ ഭാര്യ സഹോദരൻ സുദർശൻ അടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലു വർഷം മുമ്പാണ് സതീഷ് സുദർശന്റെ സഹോദരിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു കുട്ടിയുമുണ്ട്. ഏഴു മാസം മുമ്പ് യുവതി മരിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
സഹോദരിയുടെ മരണത്തിലുള്ള പ്രതികാരത്തിലാണ് പ്രതി സതീഷിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ സഹായത്തോടെ ഇയാൾ കൃത്യം നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മുപ്പത്തിയാറുകാരനായ വജ്ര സതീഷ് യൂട്യൂബർ കൂടിയായിരുന്നു. മാണ്ഡ്യ മദ്ദൂർ സ്വദേശിയാണ്.