ഉഡുപ്പി: കർണാടക ഉഡുപ്പിയിലെ അഷ്ടമഠങ്ങളില്‍ ഒന്നായ പേജാവര്‍ മഠത്തിന്റെ അധിപനായിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി അന്തരിച്ചു.. 88 വയസായിരുന്നു. ന്യൂമോണിയ ബാധിതനായിരുന്നഅദ്ദേഹം ഡിസംബര്‍ 20 ന് മണിപ്പാലിലെ കസ്തൂര്‍ബ ആശുപത്രിയിലായിരുന്നു.
സ്വാമിജിയുടെ അവസ്ഥ വളരെ ഗുരുതരമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും കസ്തൂര്‍ബ ഹോസ്പിറ്റല്‍ ഇന്നലെ അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഉഡുപ്പിയിലെ പേജാവര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു.ഇവിടെവെച്ചാണ് ജീവൻ വെടിഞ്ഞത്.
പ്രത്യേക ആംബുലന്‍സിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് പേജാവര്‍ മഠത്തിലേക്ക് മാറ്റിയത്. പേജാവര്‍ മഠവും ശ്രീകൃഷ്ണ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ഉഡുപ്പിയിലെ കാര്‍ സ്ട്രീറ്റില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതിനിടെ പേജാവര മഠത്തിന്റെ പുതിയ മേധാവിയായി വിശ്വപ്രസന്ന തീർത്ഥയെ നിയോഗിച്ചിട്ടുണ്ട്.