വാഷിംഗ്ടണിൽ വെടിവയ്പ്; പൊലീസുകാരനുൾപ്പടെ നിരവധി പേർക്ക് പരിക്ക്
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. വാഷിംഗ്ടൺ ഡിസിയിൽ സംഗീത കച്ചേരി നടക്കുന്ന സ്ഥലത്തിന് സമീപമാണ് അക്രമം ഉണ്ടായത്. നിരവധി പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുണ്ട്. അക്രമിക്കായി തിരച്ചിൽ തുടരുന്നു.
‘വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നിരവധി ആളുകൾക്ക് വെടിയേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിക്കായി തിരച്ചിൽ തുടരുകയാണ്.’-മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു.
പരിക്കേറ്റ പൊലീസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. യു.എസിലെ അലബാമയിൽ ക്രിസ്ത്യൻ പള്ളിയിൽ രണ്ട് ദിവസം മുമ്പുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.