ചട്ടഞ്ചാല്‍ സബ്ട്രഷറി കെട്ടിടം 20ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
ചട്ടഞ്ചാല്‍ :ചട്ടഞ്ചാല്‍ സബ്ട്രഷറിക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 20ന് വൈകീട്ട് മൂന്നിന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയാവും. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും. ട്രഷറി വകുപ്പ് ഡയറക്ടര്‍ വി സാജന് സംബന്ധിക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി. എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു.
ചട്ടഞ്ചാല്‍ ടൗണില്‍ 21 വര്‍ഷമായി വാടക കെട്ടിടത്തിലാണ് സബ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാതയ്ക്ക് സമീപമാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്നശേഷി വയോജന സൗഹൃദമാണ് പുതിയ സബ് ട്രഷറി .
സംഘാടക സമിതി- ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിനെയും കണ്‍വീനറായി ജില്ലാ ട്രഷറി ഓഫീസര്‍ കെ ജനാര്‍ദ്ദനനെയും തെരഞ്ഞെടുത്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറിനെ വര്‍ക്കിംഗ് ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തു.
യോഗത്തില്‍ ചെമ്മനാട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷംസുദ്ദീന് തെക്കില്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മറിയ മാഹിം,ടി പി നിസാര്‍ , മേല്‍പ്പറമ്പ് സിഐ ടി ഉത്തംദാസ്, പെന്ഷന്, സര്‍വീസ് സംഘടനാ പ്രതിനിധികള്‍,ജില്ലാ ട്രഷറി ഓഫീസര്‍ കെ ജനാര്ദ്ദനന് അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ ഒ.ടി ജഫൂര്, ചട്ടഞ്ചാല്‍ സബ്ട്രഷറി ഓഫീസര്‍ എന്‍ ഗോപിനാഥന് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കൃഷ്ണന് ചട്ടഞ്ചാല്‍, നാരായണന്, തുടങ്ങിയവര്‍ സംബന്ധിച്ചു.