ശ്രവണ ശേഷി നഷ്ടപ്പെട്ട
അൻവിത മോൾ കാത്തിരിക്കുന്നു കേൾവിയുള്ളവരുടെ കാരുണ്യ ഹസ്തത്തിനായി
പാലക്കുന്ന് : ഒരു വർഷം മുൻപുണ്ടായ പനിയെ തുടർന്നാണ് അൻവിതയെന്ന രണ്ടു വയസുകാരിക്ക് ശ്രവണ ശേഷി നഷ്ടമായത്. മലാങ്കുന്ന് പട്ടത്താനത്തെ വിപിന്റെയും വിമ്യയുടെയും ഏക മകൾ. ഉള്ളതെല്ലാം സ്വരൂപിച്ചും കടം വാങ്ങിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് ശേഷം അൻവിത ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ട്. ഒരു വർഷം നീളുന്ന തുടർചികിത്സയിൽ മകൾക്ക്
കേൾവി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അതിനായുള്ള ഭാരിച്ച തുക കണ്ടെത്താൻ പെയിന്റിംഗ് തൊഴിലാളിയായ വിപിനും കുടുംബത്തിനും ആലോചിക്കാൻ പോലുമാവില്ല. ഉദാര മനസ്കരുടെ കാരുണ്യഹസ്തത്തിനായി കത്തിരിക്കുകയാണ് ഇവർ. ഈ നിർധന കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി
രൂപീകരിച്ചു.സി. എച്ച്. നാരായണൻ അധ്യക്ഷനായി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, പി.സുധാകരൻ, മധു മുദിയക്കാൽ, വിനായക പ്രസാദ്, ശംഭു ബേക്കൽ, വി.ആർ. ഗംഗാധരൻ, പുരുഷോത്തമൻ ബേക്കൽ, കെ.വി.ശ്രീധരൻ, ടി.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ :പി.സുധാകരൻ (ചെയ), ഹാരിസ് അങ്കക്കളരി, സി. എച്ച് നാരായണൻ, വി. പ്രഭാകരൻ, വിനായക പ്രസാദ്, ശംഭു ബേക്കൽ, പുരുഷോത്തമൻ ബേക്കൽ, രാമചന്ദ്രൻ കോട്ടിക്കുളം, കരിം അങ്കക്കളരി, (വൈ. ചെയ.) കെ. വി. ശ്രീധരൻ(കൺ.), ടി.പി.രാജേഷ്, രജിത്ത്, അശോകൻ കുന്നുമ്മൽ, അശ്വതി, പ്രസീത, അക്ഷയ് പട്ടത്താനം, നിതേഷ് തൃക്കണ്ണാട് (ജോ. കൺ.), ടി. രാജൻ(ട്രഷ.).
കേരള ബാങ്ക് ഉദുമ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
നമ്പർ :150041202420076.
ഐ. എഫ്. എസ്. സി: IBKL0450TKD.
ഗൂഗിൾപേ :9847917725.