രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഈ കുഞ്ഞിമംഗലക്കാരൻ മത്സരിക്കുന്നത് ആറാം തവണ; മോദിയും വാജ്പേയിയും കരുണാകരനും രാഹുൽഗാന്ധിയും വരെ എതിരാളികളായി; തോൽവി ഉറപ്പായിട്ടും പത്മരാജൻ വീണ്ടും മത്സരിക്കുന്നതിന് പിന്നിൽ ഒറ്റ ലക്ഷ്യം മാത്രം
കുഞ്ഞിമംഗലം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ രാഷ്ട്രപതി തിരഞ്ഞെടുപ്പു വരെ മത്സരിക്കുന്നത് ഡോ കെ പത്മരാജന് ഒരു പുതുമയേയല്ല. തിരഞ്ഞെടുപ്പ് രാജാവായി പരിചയക്കാർ കൊണ്ടാടുന്ന ഇദ്ദേഹം ഇക്കുറിയും ഒരു കൈകൂടി നോക്കാനുള്ള ഒരുക്കത്തിലാണ്. പിന്തുണക്കാൻ സാമാജികരെ കിട്ടാത്തതിനാൽ പത്രിക തള്ളുമെന്ന് ഉറപ്പുണ്ടെങ്കിലും രാഷ്ട്രപതിസ്ഥാനത്തേക്ക് ഒരു കൈ നോക്കുകയാണ് ഈ കുഞ്ഞിമംഗലം സ്വദേശി.വിജ്ഞാപനത്തിന് തൊട്ടുപിന്നാലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ആദ്യദിനം തന്നെ ഡൽഹിയിലെത്തി പത്രിക സമർപ്പിച്ചുകഴിഞ്ഞു.ഗിന്നസ് ബുക്ക് റെക്കോഡ്സിൽ വരെയെത്തിക്കഴിഞ്ഞ പത്മരാജൻ1988 മുതൽ എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായിട്ടുണ്ട്. 120 ജനപ്രതിനിധികൾ നിർദേശിക്കാനും പിന്തുണക്കാനും വേണമെന്നതിനാൽ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഇദ്ദേഹത്തിന്റെ പത്രിക സ്വീകരിക്കപ്പെടില്ല. തന്റെ 231ാമത് പത്രികയാണ് പത്മരാജൻ മുഖ്യഭരണാധികാരി പി സി മോദിക്ക് കൈമാറിയത്.ആറാം തവണയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്നത്. ഇതുവരെ അൻപതുലക്ഷം രൂപ പത്രികാ സമർപ്പണത്തിനായി ചിലവഴിച്ചിട്ടുണ്ടെന്ന് പത്മരാജൻ പറഞ്ഞു. കുഞ്ഞിമംഗലത്തെ കുഞ്ഞമ്പു നായരുടെയും ശ്രീദേവിയുടെയും മകനായ പദ്മരാജൻ ജനിച്ചതും വളർന്നതും തമിഴ് നാട്ടിലെ സേലത്താണ്. ശ്രീജയാണ് ഭാര്യ. മേട്ടൂരിലെ ടയർ റിട്രേഡിംഗ് കടയാണ് ഏക വരുമാനം. മകൻ ശ്രീജേഷ് പഠനം പൂർത്തിയാക്കി സ്വന്തമായി വ്യവസായം ചെയ്യുകയാണ്. അനഘ നമ്പ്യാർ മരുമകളാണ്.തോറ്റചരിത്രമേ കേട്ടിട്ടുള്ളു