വിവാഹത്തിന് നിര്‍ബന്ധിച്ചു, കാമുകിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് വിവാഹിതയായ വീട്ടുജോലിക്കാരി
ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിലെ വസന്ത് കുഞ്ചിലാണ് സംഭവം. സഞ്ജയ് (38) എന്നയാളാണ് പിടിയിലായത്. മെഹ്റോളി സ്വദേശിയായ വീട്ടുജോലിക്കാരിയാണ് കൊല്ലപ്പെട്ടത്. വിവാഹിതയായ ഇവര്‍ കുറച്ചുകാലമായി സഞ്ജയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മേയ് 22-ന് വീട്ടില്‍നിന്ന് കാണാതായ ഇവരെ 24-ന് വസന്ത് കുഞ്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിലാണ് പ്രതി സഞ്ജയ് പിടിയിലായത്. വിവാഹംചെയ്യാന്‍ നിര്‍ബന്ധിച്ചതിനാണ് കാമുകിയെ കൊന്നതെന്ന് പ്രതി സമ്മതിച്ചു. 2011-ല്‍ ഭാര്യയെ കൊന്നതിന് ഇയാള്‍ എട്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു