ഇടുക്കിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു; പട്ടിയുടെ കടിയേറ്റത് രണ്ട് മാസം മുമ്പ്
കട്ടപ്പന: ഇടുക്കിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശേരി തേക്കിൻതണ്ട് സ്വദേശിയായ തോട്ടക്കാട് ശങ്കരന്റെ ഭാര്യ ഓമന(65)യാണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് ഇവർക്ക് പട്ടിയുടെ കടിയേറ്റത്.എന്നാൽ പേപ്പട്ടിയാണെന്ന് അറിയാത്തതുകൊണ്ട് ആ സമയത്ത് ചികിത്സ തേടിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംവിച്ചത്.