കാഞ്ഞങ്ങാട്: ധനസഹായം വാങ്ങികൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വൃദ്ധകളെയും സ്ത്രീകളെയും വഞ്ചിച്ച് പണം തട്ടിയെടുത്ത ഉപ്പള സ്വദേശി തൃശൂരിൽ പോലീസ് പിടിയിലായി. നിരവധി തട്ടിപ്പുകേസുകളി പ്രതിയായ മുഹമ്മദ് മുസ്തഫയാണ് (42) തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. തൃശ്ശൂരി വയോധികയായ സ്ത്രീക്ക് സര്‍ക്കാര്‍ ധനസഹായം വാങ്ങിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് തൃശ്ശൂര്‍ കലക്ട്രേറ്റിലേക്ക് കൂട്ടികൊണ്ടുവന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങി മുങ്ങിയ കേസിലാണ് അറസ്റ്റ്. ആശുപത്രി പരിസരങ്ങള്‍,കോടതി പരിസരങ്ങള്‍ എന്നിവിടങ്ങളി തമ്പടിച്ച് നിരക്ഷരയായ സ്ത്രീകളെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുക്കുകയാണ് ഇയാളുടെ രീതി.കെണിയിൽ അകപ്പെടുന്നവരെ താലൂക്ക് ഓഫീസ്,കലക്ട്രേറ്റ് മുതലായ സ്ഥലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങി മുങ്ങുന്നതാണ് പ്രതിയുടെ രീതി. തൃശ്ശൂര്‍ സ്വദേശിനിയായ വയോധികയുടെ ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് മുഹമ്മദ് മുസ്തഫ തന്ത്രത്തിൽ ഊരിവാങ്ങിയത്.ഓഫീസിൽ നിന്നും പുറത്തിറങ്ങിയാൽ ആഭരണം തിരികെ നൽകാമെന്നും മുഹമ്മദ് മുസ്തഫ വിശ്വസിപ്പിക്കും. ഓഫീസുകളിൽ സ്ത്രീകളോടൊപ്പമെത്തുന്ന പ്രതി സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയ ശേഷം ഇവരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയാണ് പതിവ്.പോലീസ് പിടിയിലായ മുഹമ്മദ് മുസ്തഫയെ കോടതി റിമാന്റ് ചെയ്തു.