സ്കൂള്‍ ബസിനേയും ഒഴിവാക്കാതെ പ്രക്ഷോഭകര്‍; ഭയപ്പെട്ട് കരഞ്ഞ് വിദ്യാര്‍ഥികള്‍
പട്ന: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ദുരിതത്തിലായി സ്കൂള്‍ വിദ്യാര്‍ഥികളും. ഒമ്പത് സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ബിഹാറില്‍ പ്രക്ഷോഭകര്‍ സ്കൂള്‍ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞത്. ദര്‍ഭംഗയില്‍ പ്രക്ഷോഭകാരികള്‍ വെള്ളിയാഴ്ച തടഞ്ഞ സ്കൂള്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളിലൊരാള്‍ ഭയപ്പെട്ട് കരയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന അധ്യാപികയും മറ്റു കുട്ടികളും കരയുന്ന ആണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രതിഷേധവുമായി യാതൊരുവിധ ബന്ധമില്ലെന്ന് ബസ് ഡ്രൈവര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അപേക്ഷിച്ചിട്ടും സ്കൂള്‍ ബസ് വിടാന്‍ പ്രക്ഷോഭകര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് പോലീസെത്തി ഗതാഗതതടസ്സം ഒഴിവാക്കി ബസ് പോകാന്‍ സൗകര്യമൊരുക്കി