ആരോഗ്യ സ്ഥാപനങ്ങളില്‍ 7.08 കോടിയുടെ നവീകരണ പദ്ധതിയുമായി കാസര്‍കോട് വികസന പാക്കേജ്
കാസര്‍കോട് :ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.8 കോടി രൂപയനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ .കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണിത്. ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, ബേഡഡുക്ക താലൂക്ക്് ആശുപത്രി, എഫ.്എച്ച്.സി പാണത്തൂര്‍, പി.എച്ച്.സി മാവിലാ കടപ്പുറം, പി.എച്ച.്സി വെളളരിക്കുണ്ട് എന്നീ ആറ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐ.പി ബ്ലോക്ക് നിര്‍മ്മാണത്തിനായി 2.50 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ജില്ലാ പഞ്ചായത്ത് വിഹിതമായി 57 ലക്ഷം രൂപ ഐ.പി ബ്ലോക്ക് നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്. ബാക്കി 193 ലക്ഷം രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും അനുവദിക്കും.
എല്‍.എസ്.ജി.ഡി.എക്സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള അഞ്ച് നിലകളോടുകൂടി നിര്‍മ്മിക്കുന്ന ഐ.പി ബ്ലോക്കില്‍ ജനറല്‍ ഒ.പി, ഇസിജി റൂം, മെഡിസിന് ഒ.പി, ചെസ്റ്റ് ഒ.പി,ഒബ്സര്‍വേഷന്‍ റൂം, വെയ്റ്റിംഗ് ഏരിയ, സര്‍ജറി റൂം, ലബോറട്ടറി, റസ്റ്റ് റൂം, ഓഫ്താല്നോളജ് ഒ.പി, ഡെന്റല്‍ ഒ.പി തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കളളാര്‍ പഞ്ചായത്തിലെ പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 67 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. പദ്ധതിയില്‍ ഫിസിയോതെറാപ്പി യൂണിറ്റ് & ഡെന്റെല്‍ യൂണിറ്റ് എന്നിവയുടെ സൗകര്യം മെച്ചപ്പെടുത്തല്‍, മെഡിക്കല്‍ റെക്കോര്ഡ്് റൂം നിര്‍മ്മാണം, എന്‍ഡോസള്‍ഫാന്‍ കെട്ടിടത്തിന്റെ എലിവേറ്റര്‍ നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാണത്തൂര്‍ എഫ്.എച്ച്.സിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം, കോമ്പൗണ്ട് വാള് നിര്‍മ്മാണം എന്നിവയ്ക്കായി 1.60 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള പദ്ധതിയിലെ ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തില്‍ രണ്ട് ബെഡ്്റൂം, ഡൈനിംഗ് റൂം, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടുത്തി.
മാവിലാകടപ്പുറം പി.എച്ച്.സിയില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 87 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. എല്‍.എസ്.ജി.ഡി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള പദ്ധതിയില്‍ വെയ്റ്റിംഗ് ഏരിയ, രണ്ട് ഒ.പി റൂം, ലബോറട്ടി റൂം, സ്റ്റോര്‍ റൂം, ശുചി മുറി, മെഡിക്കല്‍ ഓഫീസര്‍ റൂം, ഇമ്മ്യൂണൈസേഷന്‍ റൂം, ജെ.എച്ച്.ഐ റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെളളരിക്കുണ്ട് പി.എച്ച്.സി അടിസ്ഥാന സൗകര്യ വികസനത്തിനായി 57.10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത് പദ്ധതിയില്‍ കോണ്‍ഫറന്‍സ് ഹാളും, ടോയ്ലറ്റ് ബ്ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 1.44 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. എല്‍.എസ.്ജി.ഡി വിഭാഗം എക്സി.എഞ്ചിനീയര്‍ നിര്വ്വഹണഉദ്യോഗസ്ഥനായിട്ടുളള ഈ പദ്ധതിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍, ഇലക്ട്രിഫിക്കേഷന് പ്രവൃത്തികള്‍, ആശുപത്രിയിലേക്കുളള ഉപകരണങ്ങളുടെ പര്‍ച്ചേസിംഗ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വര്‍ഷങ്ങളോളം പഴക്കമുളള ആരോഗ്യ സ്ഥാപനങ്ങളുടെ നിലവിലെ കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യ വികസനം പൊതുജനങ്ങള്‍ വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. പ്രവൃത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജമോഹന്‍ അറിയിച്ചു.