അഗ്നിപഥില്‍ വലഞ്ഞ് ഇന്ത്യന്‍ റെയില്‍വേ; 35 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ വലഞ്ഞ് റെയില്‍വേ. ഇതുവരെ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. പതിമൂന്ന് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് തന്നെ യാത്ര അവസാനിപ്പിച്ചതായും റെയില്‍വേ അറിയിച്ചു. ഇരുന്നൂറ് ട്രെയിനുകളെയാണ് പ്രതിഷേധം ഇതുവരെ ബാധിച്ചത്.
ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്പ്രദേശിനെറ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയെയാണ് പ്രതിഷേധം കൂടുതല്‍ ബാധിച്ചത്. നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേയും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. പ്രിഷേധത്തില് എത്ര നഷ്ടമുണ്ടായെന്ന് കണക്കാക്കിയിട്ടില്ല, അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ അറിയിച്ചു.