കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെമല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. റായലസീമ മുതല്‍ കോമറി മേഖലവരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും ഫലമാണ് കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്കുകാരണം.
വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച എല്ലാ ജില്ലകളിും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.