500 രൂപ ചോദിച്ചാല്‍ 500ന്റെ അഞ്ച് നോട്ട് തരും; അഞ്ചിരട്ടി പണം തരും എ.ടി.എം
നാഗ്പൂർ: മഹരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു എ.ടി.എമ്മാണ് പണമെടുക്കാനെത്തുന്നവര്‍ക്ക് അഞ്ചിരട്ടി തിരിച്ചു നല്‍കിയത്. ഈ എ.ടി.എമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാനെത്തിയ ഒരാള്‍ക്ക് 500ന്റെ അഞ്ച് നോട്ടുകള്‍ ലഭിച്ചു. ഒരിക്കല്‍ കൂടി 500 രൂപ പിന്‍വലിച്ചപ്പോള്‍ വീണ്ടും ലഭിച്ചത് അഞ്ഞൂറിന്റെ അഞ്ച് നോട്ടുകള്‍ തന്നെ. രണ്ട് തവണയായി ആയിരം രൂപ പിന്‍വലിച്ചപ്പോള്‍ ലഭിച്ചതാകട്ടെ 5000 രൂപയും.
എ.ടി.എമ്മില്‍ നൂറ് രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കേണ്ട സ്ഥലത്ത് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതാണ് ഇതിന് കാരണമായത്. സംഭവത്തില്‍ ഇതുവരെ ബാങ്ക് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.