പിറന്നാൾ പാർട്ടിയ്ക്കൊടുവിൽ യുവതിയെ ബലാൽസംഗം ചെയ്തു; സുഹൃത്ത് അറസ്റ്റിലായി
ഹൈദരാബാദ്: പിറന്നാൾ പാർട്ടിയ്ക്കൊടുവിൽ 28കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹപാഠികൾ പീഡനത്തിനിരയാക്കിയതിന്റെ ഞെട്ടൽ മാറും മുൻപാണ് തെലങ്കാനയിൽ നിന്നും മറ്റൊരു പീഡനവാർത്ത പുറത്തുവരുന്നത്.ബച്ചുപളളി പൊലീസ് നൽകുന്ന വിവരമനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്. തിങ്കളാഴ്ച ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഒരു പബ്ബിൽ നടന്ന ജന്മദിന പാർട്ടിയിൽ യുവതിയെ പ്രതി ക്ഷണിച്ചു. ജോലിയ്ക്ക് ശേഷം പബ്ബിൽ പോയ യുവതി ആഘോഷങ്ങൾക്ക് ശേഷം 11.30ഓടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി.പുലർച്ചെ 4.30വരെ സുഹൃത്തുക്കൾ സംസാരിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുക്കൾ മടങ്ങിയതോടെ യുവതി ഉറങ്ങാൻ പോയി.എന്നാൽ പുലർച്ചെ 6.15ഓടെ സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെട്ട യുവതി കണ്ണുതുറന്നപ്പോൾ മുൻപ് മടങ്ങിയ സുഹൃത്തുക്കളിലൊരാൾ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു. ശക്തമായി പ്രതിരോധിച്ചെങ്കിലും ഇയാൾ യുവതിയെ പീഡനത്തിനിരയാക്കി.ഇതിനുശേഷം കുളിമുറിയിൽ കയറി യുവതി മറ്റ് സുഹൃത്തുക്കളെ ഫോൺവിളിച്ചതോടെ പ്രതി സ്ഥലത്ത്നിന്നും രക്ഷപ്പെട്ടു. ബുധനാഴ്ച പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.