കേരള തമിഴ്നാട് അതിർത്തിയിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞു, ഒരാൾ മരിച്ചു
ഇടുക്കി: കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് ഗൂഡല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തില്‍ പതിനഞ്ചു പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്മമൂർത്തിയാണ് മരിച്ചത്. പരുക്കേറ്റവരിൽ അഞ്ചു പേരെ തേനി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കമ്പം ഗൂഡല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. 4
കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രാവിലെ അഞ്ചു മണിയോടെ അപകടത്തിൽപ്പെട്ടത്. ഗൂഡല്ലൂരിനു സമീപം പാലം പുനർ നിർമ്മിക്കുന്ന സ്ഥലത്ത് റോഡരികിലെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്.