കാസർകോട് : രണ്ടു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി വേളാഴിയിലെ രാജന്റെ ഭാര്യ നിര്‍മ്മല (45)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നിര്‍മ്മലയെ കാണാതായതെന്ന് പറയുന്നു. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നിര്‍മ്മലയെ കാണാതായ കാര്യം അറിയുന്നത്. ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും എവിടെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് പുലര്‍ച്ചെയാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെ കരിങ്കോല് എന്ന സ്ഥലത്തെ തോട്ടത്തിലുള്ള കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.വിവരമറിഞ്ഞു ബേഡകം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് പരിയാരത്തേക്ക് മാറ്റി.
പരേതനായ കുട്ടുമ്മന്-കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്. വിദ്യാര്‍ത്ഥിനിയായ ലിനരാജ് ഏക മകളാണ്
നാരായണന്, ഗോപാലന്, കൃഷ്ണന്, രാമചന്ദ്രന്, പ്രഭാകരന്, കാര്‍ത്ത്യായനി എന്നിവര്‍ സഹോദരങ്ങളാണ്.