റോഡിലുപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകീറി തിന്നു
ചെന്നൈ: മധുരയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാതശിശുവിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു. ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തീയേറ്ററിന് മുന്നിലാണ് ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചുതിന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ കടിച്ച് തിന്നുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി നായ്ക്കളെ ഓടിച്ച ശേഷം തുണി തുറന്ന് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്റെ ജഡം കണ്ടത്. ശരീരത്തിന്റെ മുക്കാൽ ഭാഗത്തോളം നായ്ക്കൾ കടിച്ചുതിന്ന നിലയിലായിരുന്നു. പൊന്നുസാമി തീയേറ്ററിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.