കാസർകോട് :കാസർകോട്ടെ പൊതുപ്രവർത്തകനായ ഹൈദർ മധൂരിന്റെ വീട് അജ്ഞാതർ എറിഞ്ഞു തകർത്തു.ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്,വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചതിനാണ് ആക്രമണം ഉണ്ടായതെന്ന് സൂചനയുണ്ട്.വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഭീഷണിമുഴക്കിയ ഓഡിയോ സന്ദേശത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ഹൈദർ പറഞ്ഞു.സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ്,ലോക്കൽ സെക്രട്ടറി അനിൽ ചെന്നിക്കര തുടങ്ങിയവരും മുസ്ലിംലീഗ് നേതാക്കളും വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു