തിരക്കുള്ള മാർക്കറ്റിലേക്ക് ഇടിച്ചുകയറി കുടിവെള്ള ടാങ്കർ
ന്യൂഡൽഹി: ഡൽഹിയിൽ തിരക്കുള്ള മാർക്കറ്റിലേക്ക് വെള്ളം കൊണ്ടുവന്ന ടാങ്കർ ലോറി ഇടിച്ചു കയറി അഞ്ചു പേർക്ക് പരിക്ക്. ബദർപുരിലെ തിരക്കേറിയ മാർക്കറ്റിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തിരക്കിട്ട മാർക്കറ്റിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ജനങ്ങളെയും പച്ചക്കറി വണ്ടികളെയും ഇടിച്ചുതെറിപ്പിച്ച് ടാങ്കർ മുന്നോട്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അഞ്ചുപേർക്ക് ഗുരുതരമായ പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ടാങ്കർ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.