വ്യാപക പരിശോധന; വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തിയ പ്രവാസികളും ലഹരിമരുന്നുമായി ഭിക്ഷാടകയും പിടിയില്‍
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായി കുവൈത്തില്‍ വ്യാപക പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തിയ മൂന്ന് പ്രവാസികളെയും ലഹരിമരുന്നുമായി കണ്ടെത്തിയ ഒരു ഭിക്ഷാടകയെയും അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് പ്രവര്‍ത്തിപ്പിച്ച മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. അതേസമയം ഹവല്ലി പ്രദേശത്ത് നിന്ന് ഒരു ഭിക്ഷാടകയും പിടിയിലായി. ഇവരുടെ കൈവശം ലഹരിമരുന്ന് കണ്ടെത്തി. പടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.