കോഴിക്കോട് സി പി എം ഓഫീസ് തീയിട്ട് നശിപ്പിച്ചു; ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു
കോഴിക്കോട്: പേരാമ്പ്രയിൽ വാല്യക്കോട് സി പി എം ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വഴിയാത്രക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല. ഓഫീസിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കിട്ടുമോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു.