പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു.
കാസറകോട്: വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമീർ അലി S /o. അബൂബക്കർ
23 വയസ്.അക്കരപള്ളം ഹൌസ്, ആലമ്പാടി എന്നയാളെ ആണ് കാസറകോഡ് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം ബാംഗ്ലൂരിൽ വെച്ചു അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാസറകോഡ് സബ്ഡിവിഷൻ പരിധിയിൽ മാത്രം വധശ്രമം, ഭീഷണി പ്പെടുത്തിതട്ടിക്കൊണ്ട്പോകൽ, മോഷണം,റോബറി. മയക്കു മരുന്ന് കടത്തു അടക്കം 15 കേസുകൾ ഉണ്ട്. പ്രത്യേക സംഘത്തിൽ കാസറകോഡ് എസ് ഐ മധുസൂദനൻ, പോലീസുകാരായ ഗോകുല. S, ഷജീഷ്, ഹരീഷ് എന്നിവർ ഉണ്ടായിരുന്നു